ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.




പ്രസിഡന്റ് ഗോതഭയ രാജപക്‌സെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.


സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമാകുന്നു. നാളെ കൊളംബോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രതിഷേധ മാർച്ചുകൾ ആരംഭിച്ചു. സമരത്തെ നേരിടാൻ സർക്കാർ ആദ്യം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പലരും രാജ്യം വിടാൻ ശ്രമിക്കുന്നു. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറിൽ രൂക്ഷമായി. വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ കുറവ് ശ്രീലങ്കയെ അലട്ടുന്നു. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്ക് രാജ്യം പണമില്ലാതെ വലയുകയാണ്.

Post a Comment

Previous Post Next Post