ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സമ്പൂർണ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ ഇവർക്കാണ് ചുമതല. സർക്കാരിനെതിരെ ജനരോഷം ഉയരുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെയുള്ള ശ്രീലങ്കൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ രാജ്യം ഒരു അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്‌സെയുടെ മകനുമായ നമാൽ രാജപക്‌സെയാണ് ആദ്യം രാജിവച്ചത്. പിന്നീട് എല്ലാ മന്ത്രിമാരും രാജിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർധന അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലുടനീളം രാജപക്‌സെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് കർഫ്യൂ ലംഘിച്ച സമരക്കാർക്കെതിരെ പോലീസും മർദിച്ചിട്ടുണ്ട്.
Tags:
World