സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില കൂടും. ലിറ്ററിന് 22 രൂപയാകും വർധന. മണ്ണെണ്ണ ലിറ്ററിന് 81 രൂപയാകും. നിലവിലെ വില 59 രൂപയാണ്.അതേസമയം, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റേഷൻ വിതരണത്തിനായി എണ്ണക്കമ്പനികൾ മണ്ണെണ്ണ ഡീലേഴ്‌സ് അസോസിയേഷന് നൽകിയ വിലയാണ് വർധിക്കാൻ കാരണം. വിലക്കയറ്റം മത്സ്യമേഖലയെയും സാരമായി ബാധിക്കും. മറ്റ് നികുതികൾ ഒഴികെ ലിറ്ററിന് 70 രൂപ
കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനം നേരത്തെ മണ്ണെണ്ണ സംഭരിച്ചിരുന്നതിനാൽ ഗുണഭോക്താക്കളിൽ നിന്ന് വർധിപ്പിച്ച വില ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ മണ്ണെണ്ണയുടെ വില ഘട്ടം ഘട്ടമായി ഇരട്ടിയായി.