മാസ്‌ക്ക് ആവശ്യമില്ല, ആള്‍ക്കൂട്ട നിയന്ത്രണങ്ങളില്ല; മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി




മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി സംസ്ഥാനത്ത് ഇനി മാസ്‌ക് നിര്‍ബന്ധമല്ല. മാസ്‌ക് ധരിക്കുന്നത് ഓരോ വ്യക്തിയുടെയും താല്‍പ്പര്യമാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഇനി ആള്‍ക്കൂട്ടങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ടാകില്ല. പുതിയ ഇളവുകള്‍ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. അതേസമയം, മാസ്‌ക് നിര്‍ബന്ധമല്ലെന്നും എന്നാല്‍ കുറച്ചുകാലം കൂടി അത് തുടരണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post