ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന് സ്‌പെയിനും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കളിക്കളത്തിൽ പൊടിപാറുമെന്ന് ഉറപ്പ്. ബ്രസീൽ ഗ്രൂപ്പ് ജിയിലും അർജന്റീന ഗ്രൂപ്പ് സിയിലുമാണ്.
ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്കാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളാണ് പ്രഖ്യാപിച്ചത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപനം. നിലവിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്.
ഗ്രൂപ്പുകൾ ഇപ്രകാരമാണ്:
ഗ്രൂപ്പ് എ: ഖത്തർ, നെതർലൻഡ്‌സ്, നെതർലൻഡ്‌സ്, സെനഗൽ, ഇക്വഡോർഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, യുഎസ്, ഇറാൻ
ഗ്രൂപ്പ് സി: അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി - ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ - സ്പെയിൻ, ജർമ്മനി, ജപ്പാൻ
ഗ്രൂപ്പ് എഫ് - ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ
ഗ്രൂപ്പ് ജി - ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ
ഗ്രൂപ്പ് എച്ച് - പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന
നവംബർ 21നാണ് ഉദ്ഘാടന മത്സരം.60,000 പേർക്ക് ഇരിക്കാവുന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്. ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. 12 ദിവസം നീണ്ടുനിൽക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം നാല് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് മത്സരങ്ങൾ പ്രാദേശിക സമയം ഒരു മണിക്ക് ആരംഭിച്ച് രാത്രി 12 വരെ നീണ്ടുനിൽക്കുമെന്ന് ഫിഫ അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറങ്ങി. 'ഹയ്യ ഹയ്യ' എന്നാണ് പാട്ടിന്റെ പേര്. ട്രിനിഡാഡ് കോർഡോണ, ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഫിഫ ലോകകപ്പിന്റെ ലോഗോ ഖത്തർ പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലൻ 'ലീബ്' ആണ് ഭാഗ്യചിഹ്നം. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഭാഗ്യ നറുക്കെടുപ്പ് പ്രഖ്യാപിച്ചത്.