ഒഴുകൂർ എൽപി സ്കൂളിലെ ത്രേസ്യാമ്മടീച്ചറുടെ യാത്രയയപ്പ് സമ്മേളനം പ്രൌഢോജലമായി







ഒഴുകൂർ: ഒഴുകൂർ എഎംഎൽപി സ്കൂളിലെ സ്കൂൾ 73-ാം വാർഷികാഘോഷവും മുപ്പത് വർഷത്തെ ഔദ്യോഗിക സേവനത്തിൽ നിന്നും ചാരിതാർത്ഥ്യത്തോടെ വിരമിക്കുന്ന ത്രേസ്യാമ്മാ തോമസ് ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി. യാത്രയയപ്പ് സമ്മേളനം മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുനീറ പൊറ്റമ്മൽ നിർവ്വഹിച്ചു. പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ സ്വാഗതം പറഞ്ഞു. സ്നേഹാദരം, ഉദ്ഘാടന സമ്മേളനം, വിദ്യാർത്ഥികളുടെ കലാവിരുന്ന്,യാത്രയയപ്പ് സമ്മേളനം, ഉപഹാര സമർപ്പണം, അവാർഡ് ദാനം, എന്നീ വൈവിധ്യമാർന്ന പരിപാടികളാൽ സമ്മേളനം സമ്പുഷ്ടമായി. 

ഫ്ളവേഴ്സ് കോമഡി ഷോ താരങ്ങളായ സന്തോഷ്,ശിവറാം,ധനേഷ് അണിയിച്ചൊരുക്കിയ കോമഡി ഉത്സവം കാണികളെ ആവേശഭരിതരാക്കി. എൽ.എസ്.എസ് വിജയികൾ ,കുങ്ങ്ഫു ബ്ലാക്ക്ബെൽറ്റിന് അർഹരായവർ,മികച്ച അറബിക് സ്റ്റുഡന്റ് എന്നീ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് ഗഫൂർ അധ്യക്ഷനായിരുന്നു. ശ്രീ. കുഞ്ഞി മുഹമ്മദ് മാസ്റ്റർ (Rtd HM),ശ്രീമതി. ജസീന്ത ടീച്ചർ (Rtd HM) ശ്രീ. മുഹമ്മദ് കുട്ടി മാസ്റ്റർ കെ (മുൻ അധ്യാപകൻ),ശ്രീ ഗീത ടീച്ചർ (മുൻ അധ്വാപിക),ശ്രീ. ശിഹാബുദ്ദീൻ കെ,ശ്രീ തങ്കമണി ടീച്ചർ എന്നിവർ വിവിധ സെക്ഷനുകളിലായി സംസാരിച്ചു. മറുമൊഴി പ്രഭാഷണത്തിൽ തനിക്ക് നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് ത്രേസ്യാമ്മ ടീച്ചർ കൃതജ്ഞത രേഖ പ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി റഷീദ ടീച്ചർ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post