വെള്ളത്തിൽ മുങ്ങിയാൽ, തീപൊള്ളലേറ്റാൽ, റോഡപകടം ഉണ്ടായാൽ, വൈദ്യുതാഘാതം ഏറ്റാൽ, തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ , പാമ്പ് കടിയേറ്റാൽ തുടങ്ങി നിരവധി അപകട മേഖലകളെ പ്രഥമ ശുശ്രൂഷയിലൂടെ എങ്ങനെ തരണം ചെയ്യാം എന്ന് കുട്ടികൾ പരിശീലിച്ചു.
മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് സബ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ഉൽഘാടനം നിർവഹിച്ചു. SPC, JRC അംഗങ്ങൾക്ക് പുറമെ രക്ഷിതാക്കളും , അധ്യാപകരുമടക്കം നൂറോളം പേർ പരിശീലന പരിപാടിയിൽ പങ്കാളികളായി. ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ആബിദ ടി.വി, അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.കെ അബ്ദുസ്സലാം, പി.ടി.എ പ്രസിഡന്റ് സാദിഖലി ആലങ്ങാടൻ, ഫൈസൽ ഓടക്കൽ, എ. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.
SPC കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ.മുഹമ്മദ് ഷാജഹാൻ, യു.വി. അനുപമ, പരിശീലകരായ ട്രോമ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ് ലീഡർ റുബീന പുളിക്കൽ, പി.കെ നാസർ അഹമ്മദ്, സി.ചന്ദ്രൻ ,എം.സി.സുരേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.