സംസ്ഥാനത്ത് ബസ് ചാർജുകൾ വർധിപ്പിക്കുന്നതിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ ചാര് ജ് കുറഞ്ഞത് 30 രൂപയാക്കുമെന്ന് മന്ത്രി പറഞ്ഞു.ഒന്നര കിലോമീറ്ററിന് 25ല് നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായാണ് വർധിപ്പിച്ചത്. (ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിച്ചു)
1500 സിസിയിൽ താഴെയുള്ള ടാക്സികൾക്ക് മിനിമം നിരക്ക് 200 രൂപ. 1500 സിസിക്ക് മുകളിലുള്ള ടാക്സി ചാർജ് 225 രൂപയായി വർധിപ്പിക്കും. ഓരോ അധിക കിലോമീറ്ററിനും 17 രൂപ 20 പൈസ. വെയിറ്റിംഗ് ചാർജിലും രാത്രി യാത്രാ നിരക്കിലും മാറ്റമില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ വർധന സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കും.